കിഫ കുമരംപുത്തൂർ /കോട്ടോപ്പാടം പഞ്ചായത്ത് തല യോഗം മൈലാമ്പാടം മദീന ഹാളിൽ വെച്ച് നടന്നു . കർഷകന്റെ കൃഷിക്കും ജീവനും ഭീക്ഷണിയായി തീർന്നിരിക്കുന്ന രൂക്ഷമായ വന്യജീവി ശല്യത്തിന് അടിയന്തിരമായി പരിഹാരം കാണണം എന്നും ബന്ധപ്പെട്ട അധികാരികൾ ഇതിന് സമയബന്ധിതമായി പരിഹാരനടപടികൾ എടുത്തില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു . റീബിൽഡ് കേരളയുടെ മറവിൽ നാമമാത്ര കർഷകരെ തുച്ഛമായ നഷ്ട്ടപരിഹാരം നൽകി കൃഷിഭൂമിയിൽ നിന്നും കുടിയിറക്കി വനഭൂമി വര്ധിപ്പിക്കുവാനുള്ള വനം വകുപ്പിന്റെ ഗൂഢശ്രമങ്ങളെ എന്ത് വില കൊടുത്തും ചെറുത്ത് തോൽപ്പിക്കും എന്നും യോഗം പ്രഖ്യാപിച്ചു . കിഫ ജില്ല പ്രസിഡന്റ് സണ്ണി കിഴക്കേക്കര അധ്യക്ഷം വഹിച്ചു .വൈസ് പ്രസിഡന്റ് സോണി പി ജോർജ്. വിഷയാവതരണം നടത്തി .ലീഗൽ സെൽ കോ ഓർഡിനേറ്റർ അഡ്വ .ബോബി പൂവത്തുങ്കൽ,മെമ്പർഷിപ്പ് കോ ഓർഡിനേറ്റർ ജോമി മാളിയേക്കൽ ,മണ്ണാർക്കാട് നിയോജകമണ്ഡലം കോ ഓർഡിനേറ്റർ വിനു വാച്ചാപറമ്പിൽ,പഞ്ചായത്ത് മെമ്പർ ശ്രീമതി വിജയലഷ്മി എന്നിവർ പ്രസംഗിച്ചു .