ആമയൂർ-പൂവക്കോട് റോഡിൽ മാലിന്യംതള്ളുന്നു

കൊപ്പം : കൊപ്പം-ഓങ്ങല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആമയൂർ-പൂവക്കോട് റോഡിൽ മാലിന്യംതള്ളൽ വ്യാപകം. പാതയിലെ എരുമതടം മുതൽ പൂവക്കോടുവരെയുള്ള ഭാഗത്ത് ഇരുവശങ്ങളിലുമായാണ് മാലിന്യംതള്ളുന്നത്. രാത്രിയുടെമറവിലാണ് ചാക്കുകളിലും സഞ്ചികളിലുമായി റോഡരികിൽ മാലിന്യംതള്ളുന്നത്. ഇത്‌ വഴിയാത്രക്കാർക്കും സമീപവാസികൾക്കും ദുരിതമായിരിക്കയാണ്‌.

മാലിന്യം തേടിയെത്തുന്ന തെരുവുനായ്ക്കളുടെശല്യവും രൂക്ഷമാണ്. ഇവ വഴിയാത്രക്കാരെ ആക്രമിക്കാനെത്തുന്നതും ഇവിടെ പതിവാണ്. മാലിന്യംതള്ളുന്നത് തടയാനാവശ്യമായ നടപടികൾ ഉണ്ടാകണമെന്നാണ് ആവശ്യം.