“ലഹരിയില്ല,”ലഹരി വേണ്ട പഠിച്ചിടാം വളർന്നിടാം”. ബോധവത്ക്കരണ ക്ലാസ്സ് നടത്തി.

പട്ടാമ്പി: എടപ്പലം പി ടി വൈ എച്ഛ് എസ്സെസിൽ ലഹരിക്കെതിരെ ബോധവല്ക്കരണ ക്ലാസ് നടത്തി. പട്ടാമ്പി എക്സൈസ് ഓഫീസർ സൽമാൻ റസലി ക്ലാസ് ഉത്ഘാടനം ചെയ്തു സംസാരിച്ചു.
“ലഹരിയില്ല. ലഹരിവേണ്ട പഠിച്ചിടാം വളർന്നിടാം” – എന്നതായിരുന്നു വിഷയം.
‌സ്കൂൾ ക്യാമ്പസുകൾ പോലും ലഹരി മാഫിയാ സംഘങ്ങൾ കീഴടക്കി കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്തെ ഭീകരമായ കാഴ്ച്ച അദ്ദേഹം വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി. കണ്ണഞ്ചിപ്പിക്കുന്ന പനീയങ്ങളിലൂടെയും, മധുര മിഠായികളിലൂടെയും കുട്ടികൾ അറിയാതെ ലഹരിയിലേക്ക് വഴുതി വീഴുന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ഹെഡ്മാസ്റ്റർ മുഹമ്മദ് ചങ്ങണക്കാട്ടിൽ സ്വാഗതം പറഞ്ഞു. വഹീദ റഹ്മാൻ, നിമ്മിടോം, മുസ്തഫ, ഖദീജത്തുൽ കുബ്റ തുടങ്ങിയവർ നേതൃത്വം നൽകി. മാനേജ്മെൻറ് ആന്റ് പിടിഎ പരിപാടിക്ക് പ്രത്യേക ആശംസകൾ അറിയിച്ചു.
പരിപാടിക്ക് എ എം അജിത് നന്ദിപറഞ്ഞു.