മുണ്ടുടുത്ത മലയാളിക്ക് ഡൽഹിയിൽ മർദ്ദനം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കേരളപ്പിറവി ദിനത്തില്‍ മുണ്ടുടുത്തതിന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മര്‍ദനം. ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് കാമ്പസിലാണ് സംഭവം. വയനാട് സ്വദേശികളായ വിഷ്ണു പ്രസാദ്, അഖില്‍, കണ്ണൂര്‍ സ്വദേശികളായ ഗൗതം, ജെയിംസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.വിഷ്ണു പ്രസാദ് മുണ്ട് ഉടുത്തു നില്‍ക്കുന്നത് കണ്ടപ്പോള്‍ ബൈക്കിലെത്തിയ മൂന്നു പേര്‍ പരിഹസിച്ചു. അധിക്ഷേപിച്ചവരോട് വിഷ്ണു പ്രസാദ് പോകാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ മൂവര്‍ സംഘം മര്‍ദിക്കുകയായിരുന്നു. ഹരിയാന രജിസ്‌ട്രേഷന്‍ ബൈക്കിലെത്തിയ സംഘമാണ് തങ്ങളെ ബെല്‍റ്റ് ഉപയോഗിച്ച് അടിച്ചതെന്നും വിഷ്ണു പ്രസാദ് പറഞ്ഞു.