പാലക്കാട്:ജനാധിപത്യ കേരള കോൺഗ്രസ്സ് ജില്ല ഘടകം ജനശക്തി കോൺഗ്രസ്സിൽ ലയിക്കും. ലയന സമ്മേളനം നവബർ 18 ന് നടക്കുമെന്ന് ജനശക്തി കോൺഗ്രസ്സ് ദേശീയ പ്രസിഡണ്ട് മനോജ് ശങ്കരനെല്ലൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനാധിപത്യവും സോഷ്യലിസവും നഷ്ട്ടപ്പെട്ട പാർട്ടിയായി ജനാധിപത്യ കേരള കോൺഗ്രസ്സ് മാറി. മന്ത്രി ആന്റണി രാജുവും കൂട്ടാളികളും കീശ വീർപ്പിക്കുന്നത് ലക്ഷ്യം വെച്ചാണ പ്രവർത്തിക്കുന്നത് , തെറ്റ് തിരുത്താൻ തയ്യാറാവാത്ത നേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി വെക്കുന്നതെന്ന് ജനാധിപത്യ കേരള കോൺഗ്രസ്സ് ജില്ല ചെയർമാൻ മുഹമ്മദ് റാഫി പറഞ്ഞു. ജനാധിപത്യ കേരള കോൺഗ്രസ്റ്റ് ഭാരവാഹികളായ എൻ. വിരാൻ കുട്ടി, വി.ജെ.നിക്കോളാസ് , യു. ഗോപിനാഥൻ എന്നിവരും ജനശക്തി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് AM സെയ്ദും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.