കരിയന്നൂർ റെയിൽവേ ഓവർ ബ്രിഡ്ജ്: ജന പ്രതിനിധികളും ഉദ്യോഗസ്ഥരും ചർച്ച നടത്തി

പട്ടാമ്പി: തൃത്താല പരുതൂർ പഞ്ചായത്തിലെ നിർദിഷ്ട കരിയന്നൂർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ത്രിതല പഞ്ചായത്ത് ജനപ്രതിനിധി കളുമായി ചർച്ചനടത്തി. റോഡ്സ്‌ ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ എം.ഡി. മുഹമ്മദ് സലാം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പി.എം. സക്കരിയയുമായും മറ്റ്‌ ജനപ്രതിനിധികളുമായും ചർച്ചനടത്തി.
മേൽപ്പാലത്തിന് ഇരുഭാഗത്തുമായി അനുബന്ധപാതയ്ക്ക് 15 മീറ്റർ വീതിയാണ് അഭികാമ്യം. പത്തുമീറ്റർ അനിവാര്യമാണ്. എട്ടുമീറ്റർ പാതയ്ക്കും ഇരുഭാഗത്തും ഓരോ മീറ്റർവീതം കാനകൾക്കും അത്യാവശ്യമാണ്. നിലവിലുള്ള പാത വീതിയുള്ളതാക്കാൻവേണ്ട സ്ഥലമാണ് ഉടമകൾ വിട്ടുനൽകേണ്ടിവരിക.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷിത ദാസ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.ടി.എം. ഫിറോസ്, പഞ്ചായത്തംഗങ്ങളായ ശിവശങ്കരൻ, എം.പി. ഉമ്മർ, രജനി ചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ജിനചന്ദ്രൻ എന്നിവർ പങ്കെടുത്തു. സ്ഥലം വിട്ടുനൽകേണ്ടവരുടെയും ജനപ്രതിനിധികളുടെയും വിപുലമായ യോഗം താമസിയാതെ വ. വിളിച്ചു ചേർക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംഘം അറിയിച്ചു.