തത്തമംഗലം: ചിറ്റൂർ എക്സൈസും ജനമൈത്രി പൊലിസും ലക്ഷ്യാ കോളജും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ഫ്ലാഷ് മോബ് ചിറ്റൂർ പൊലിസ് സ്റ്റേഷൻ എ.എസ്.ഐ വിജയകുമാർ ഉദ്ഘാടനം ചെയ്തു. കോളജ് എം.ഡി ദിവ്യാ നന്ദകുമാർ അധ്യക്ഷയായി. എക്സൈസ് ഓഫിസർ കണ്ണൻ, ജനമൈത്രി പൊലിസ് ഓഫിസർമാരായ രാജേഷ്, രാജീവ് സംസാരിച്ചു. ചിറ്റൂർ അണിക്കോട്, മേട്ടുപ്പാളയം എന്നിവിടങ്ങളിലായി നടത്തിയ ഫ്ലാഷ് മോബിന് കോളജ് പ്രിൻസിപ്പാൽ അനിൽ മുതിയിൽ, അധ്യാപകരായ ജംഷീർ പള്ളിക്കുളം, കെ.ടി രമണി, പ്രജിത, റജീന, സുമ, നിത്യ രാജൻ, സജിത, ബിന്ദു, രേഷ്മ നേതൃത്വം. ഒന്നാം വർഷ ബിരുദ വിദ്യാർഥികളാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.