ജനകീയ വിചാരണ നടത്തി

കേരളത്തിലെ കൃഷിക്കാർ നേരിടുന്ന ഗുരുതരമായ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ കാർഷിക പാക്കേജിന് രൂപം നൽകാൻ തയാറാകണമെന്ന് മോൻസ് ജോസഫ്‌ എം എൽ എ ആവശ്യപ്പെട്ടു. അരിവില അന്യായമായി വര്ധിക്കുന്നതിലൂടെ വില കയറ്റം മൂലം ജനങ്ങൾ അനുഭവിക്കുന്ന ജീവിത പ്രയാസങ്ങൾ കേന്ദ്ര -സംസ്ഥാന സർക്കാറുകൾ കണ്ണ് തുറന്ന് കാണണം നെല്ല് സംഭരണം ന്യായനിരക്കിൽ ഫലപ്രദമായി നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം, ജനങ്ങളെ ബാധിക്കുന്ന എല്ലാ രംഗത്തും ഇടതുപക്ഷ സർക്കാർ പരാജയമാണെന്നും മോൻസ് ജോസഫ്‌ എം എൽ എ കുറ്റപ്പെടുത്തി.കേരള കോൺഗ്രസ്‌ (ജോസഫ്‌ )പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാരിന്റെ ദുർഭരണത്തിനെതിരെ അഞ്ചുവിളക്കിന് സമീപം ജനകീയ വിചാരണ മോൻസ് ജോസഫ്‌ എം എൽ എ. ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ജോബി ജോൺ അധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷ്, നേതാക്കളായ തോമസ് ജേക്കബ്, വി എ. ബെന്നി, ചാർളി മാത്യു, ടി കെ. വാത്സലൻ,വി കെ. വർഗീസ്,ജോസ് പീറ്റർ,എൻ. വി. സാബു, എം വി. രാമചന്ദ്രൻ നായർ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്‌ പ്രജീഷ് പ്ലാക്കൽ , മോഹൻദാസ് പൊല്പുള്ളി, അഭിജിത് മാണി, ജോഷി പള്ളിനീരയ്ക്കൽ, അബ്ദുൽ റഹ്‌മാൻ മാസ്റ്റർ, ബിജു പൂഞ്ചോല, വി എ. ആന്റോ,സജി, ഉമ്മർ, മണികണ്ഠൻ എല്ലവഞ്ചേരി, സതീഷ് പുതുശേരി,അബ്ദുൽ വഹാബ്, എന്നിവർ സംസാരിച്ചു