പാലക്കാട്: നഗരസഭ കൗൺസിൽ യോഗത്തിൽ മാസ്റ്റർ പ്ലാൻ കരട് റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ മൂർച്ചയേറിയ വാഗ്വാദം നഗരസഭാ അതിർത്തിയിൽ നിലവിലുള്ള കുളങ്ങൾ പലതും മാസ്റ്റർ പ്ലാനിൽ അപ്രത്യക്ഷമായിരിക്കുന്നു എന്ന പരാതി പ്രതിപക്ഷത്തെ കൗൺസിലർമാർ ഉന്നയിച്ചു എന്നാൽ ഉപയോഗിക്കാത്ത പഴയ റോഡുകൾ തിരുത്തി ഭൂമിയാക്കി മാറ്റി തിരിച്ചു നൽകണമെന്ന് ബിജെപി കൗൺസിലറുടെ അഭ്യർത്ഥന. കൃഷിക്കാർക്ക് കനാൽ വെള്ളം എത്തിക്കുന്ന ചാലുകൾ പലതും അഴുക്കുചാലുകളായി മാറിയതായി കോൺഗ്രസ് കൗൺസിലർ ആരോപിച്ചു. പുഴയോരങ്ങളും ഭൂമാഫിയകൾ തട്ടിയെടുത്തതായും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. പുതിയ മാസ്റ്റർ പ്ലാനിൽ കുളങ്ങൾ, കുളങ്ങൾ തന്നെയായി കാണണമെന്നും 150 വർഷം പിന്നിടുന്ന സമയത്ത് പാലക്കാട് നഗരസഭ പുറത്തിറക്കിയ സുവനീറിൽ ഉണ്ടായിരുന്ന കുളങ്ങൾ പലതും പുതിയ മാസ്റ്റർ പ്ലാനിൽ കാണാനില്ലെന്ന പരാതിയും കൗൺസിൽ യോഗത്തിൽ ശക്തമായി ഉയർന്നതോടെ പ്രതിപക്ഷവും ഭരണപക്ഷവും തർക്കം തുടങ്ങി .അജണ്ടയിൽ നിന്നും വ്യതിചലിച്ചപ്പോൾ പരസ്പരമുള്ള തർക്കങ്ങളും വെല്ലുവിളികളും കൗൺസിൽ യോഗത്തിൽ പാടില്ലെന്ന് പറഞ്ഞ് ചെയർപേഴ്സൺ താക്കീത് നൽകി ചർച്ച അജണ്ടയിലേക്ക് തിരിച്ചുകൊണ്ടുവന്നു .
പാലക്കാട് ഡെവലപ്മെൻറ് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥലങ്ങൾ പലതും ഭൂമാഫിയകൾ മറിച്ചു വിൽക്കുന്ന ആരോപണമാണ് പിന്നീട് ഉയർന്നുവന്നത്. റെസിഡൻസ് കോളനികളുടെ കളിസ്ഥലങ്ങളും പാർക്കിംഗ് ഗ്രൗണ്ടുകളും അന്യാധീനപ്പെട്ടു പോകുന്നതായി പരാതി ഉയർന്നു. ഇവയെല്ലാം ചില സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയതായും ആരോപണം ഉയർന്നു .അവ തിരിച്ചുപിടിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു .പഴയ മാസ്റ്റർ പ്ലാനുകൾ പരിശോധിച്ചാൽ നഗരസഭ നിൽക്കുന്ന കെട്ടിടവും സ്ഥലവും പാടി ലാൻഡ് ആണെന്ന് കണ്ടെത്താനാവുമെന്നും അവ തിരുത്തണമെന്നും യുഡിഎഫ് കൗൺസിലർ ആവശ്യപ്പെട്ടു