ഒറ്റക്കാലിൽ
കുന്തിയിരുന്ന്
പല്ല് ക്കുത്തി പറയുന്നുണ്ട്
വിണ്ടുക്കീറിയ
മസ്സിലേക്കാണ്
കാറും കോളും തിങ്ങി കേറുന്നത്
ഒരിറ്റു വെള്ളവും
ഇറ്റുവീഴാത്ത
തൊള്ളയിലേക്കാണ്
ദാഹംതീർക്കാൻ
നിങ്ങളെന്നെ
തള്ളിയിട്ടത്
കുടുങ്ങി കിടക്കുന്ന
വാക്കുകളും
നരമൂത്ത
മോഹങ്ങളും
ആരാലും കാവലില്ലാതെ
അനാഥശവം പോലെ
വിറങ്ങലിച്ചിരിപ്പാണ്
ദുരുപയോഗം ചെയ്തതിനാൽ
വഴികൾ
പുനർവായനക്കായി
അക്ഷമയോടെ
കാത്തിരിപ്പാണ്