നെന്മാറ: സമഗ്ര ശിക്ഷാ കേരള , പാലക്കാട് ജില്ല , കൊല്ലങ്കോട് ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 13 ഓട്ടിസം സെന്ററുകളിലെ ഓട്ടിസം വിദ്യാർത്ഥികൾക്കായി ‘ചിമിഴ് – 2022’ എന്ന പേരിൽ ജില്ല കലോത്സവം സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയുടെ ലോഗോ പ്രകാശനം കേരള നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ നിർവ്വഹിച്ചു. കരിങ്കുളം പ്രണവം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ നെന്മാറ നിയോജക മണ്ഡലം എം എൽ എ കെ.ബാബു അദ്ധ്യക്ഷത വഹിച്ചു.