കുടിവെള്ള പദ്ധതിയുടെ പമ്പ് സെറ്റ് മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ

പട്ടാമ്പി: കുലുക്കല്ലൂർ പഞ്ചായത്തിലെ നിമ്മിനിക്കുളം കുടിവെള്ള പദ്ധതിയുടെ പമ്പ് സെറ്റ് മോഷ്ടിച്ച കേസിലെ പ്രതി കൊപ്പം പോലീസിന്റെ പിടിയിലായി. ആഴ്ചകൾക്ക് മുൻപാണ് മോട്ടോർ മോഷണം പോയത്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷണത്തിലാണ് പ്രതി കഴിഞ്ഞിരുന്നത്. ഈ കേസിൽ പ്രതിയായ നാട്യമംഗലം പാറമ്മേൽ പടി മാടായിൽ ഷിഹാബിനെയാണ് കൊപ്പം എസ് ഐ ശ്രീ എം ബി രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശാസ്ത്രീയമായി നടത്തിയ കേസ് അന്വേഷണത്തിന് ഒടുവിലാണ് കഴിഞ്ഞ ദിവസം നാട്യമംഗലത്ത് നിന്നും പിടികൂടിയത്.