പാലക്കാട്: റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായിനടത്തിയ പരിശോധനയിൽ 3.700 കിലോഗ്രാം കഞ്ചാവുമായി വൈക്കം അയ്മനം കോട്ടമല വീട്ടിൽ തോമസ് മാത്യു മകൻ റോജൻ മാത്യു (36 ) വിനെ അറസ്റ്റ് ചെയ്തു ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്നും കഞ്ചാവ് വാങ്ങിക്കൊണ്ടുവന്ന് കോട്ടയം ജില്ലയിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതി എന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം .കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടികൂടിയ റോജൻ മാത്യു.
വിശാഖപട്ടണത്തുനിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗ്ഗം പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കോട്ടയത്തേയ്ക്ക് റോഡ് മാർഗ്ഗം കഞ്ചാവ് കടത്തികൊണ്ട് പോകുവാൻ ശ്രമിച്ചപ്പോഴാണ് പ്രതി പിടിയിലാ കുന്നത് . ട്രെയിനിലെ പരിശോധനയ്ക്കിടെ പോലീസ് പിടികൂടാതിരിക്കുന്നതിനു വേണ്ടി ട്രെയിനിന്റെ ടോയ്‌ലറ്റിൽ കയറി കഞ്ചാവ് ബാഗുമായി യാത്ര ചെയ്യുന്നതാണ് പ്രതിയുടെ രീതി.
ആർ പി എഫ് സി. ഐ സൂരജ് .എസ്.കുമാറിന്റെ നേതൃത്വത്തിൽ എക്സൈസ്ഇൻസ്പെക്ടർ കെ.നിഷാദ്, ആർ പി എഫ്അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ സജി അഗസ്റ്റിൻ , സുനിൽ കുമാർ കെ, ഷാജു കുമാർ, എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ പി.കെ. ഷിബു ആർ പി എഫ് കോൺ സ്റ്റബിൾമാരായ. പി.ബി. പ്രദീപ്.കെ.അനിൽ കുമാർ, ഡബ്ല്യൂ സി. അശ്വതി എക്സൈസ് സി ഇ ഒ മാരായ നൗഫൽ.പ്രത്യുഷ്, ഡബ്ല്യൂ സി ഇ ഒ മാരായ സീനത്ത്, സ്മിത
എന്നിവരാണ്പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്