പാലക്കാട് : തൊഴിലാളി വിരുദ്ധവും മുതലാളിത്ത വ്യവസ്ഥിതിയുടെ ഭാഗവും ആയ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു സ്റ്റാ ട്യൂട്ടറി പെൻഷൻ സംവിധാനം മുഴുവൻ ജീവനക്കാർക്കും ഏർപ്പെടുത്തുവാൻ കേരളം ഭരിക്കുന്ന ഇടതു പക്ഷ ജനാധിപത്യ മുന്നണി സർക്കാർ തയ്യാറാവണം. സിവിൽ സെർവിസിനെ രണ്ടായി വിഭാജിക്കുന്ന സാമ്പത്തിക നയത്തിന്റെ ഉപോൽപ്പന്നം ആയി പിറവി എടുത്ത പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണം എന്നാവശ്യ പെട്ടു അദ്ധ്യാപക സർവീസ് സംഘടന സമര സമിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 26ന് 25000ജീവന കാരെ അണി നിരത്തി സെക്രട്ടറിയേറ്റ് മാർച്ച് നടത്തും കേരളത്തിന്റെ സാമ്പത്തിക രംഗത്തു ഉപയോഗിക്കേണ്ട കോടി കണക്കിന് രൂപ യാണ് പങ്കാളിത്ത പെൻഷൻ ന്റെ ഭാഗം ആയി ഓരോ മാസവും കോർപറേറ് കൊള്ളക്ക് വിട്ടു കൊടുക്കുന്നത്. ഓഹരി കമ്പോളത്തിന്റെ ചൂതട്ടത്തിന് ജീവനക്കാരന്റെ വേതനം അനുവാദം ഇല്ലാതെ നിക്ഷേപിക്കുന്നത് അംഗീകരിക്കുവാൻ ആകില്ല ഉദാര വത്കരണത്തിന്റെ ഭാഗം ആയ പങ്കാളിത്ത പെൻഷൻ പദ്ധതി തീർത്തും ഇടതു പക്ഷ ആശയങ്ങൾക് വിരുദ്ധവും ആണ് രാജസ്ഥാൻ ചതിസ്ഗാട് ഗോവ ഉൾപ്പെടെ ഉള്ള വലതു പക്ഷ ഭരണകൂടങ്ങൾ വരെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്നും പിൻവാങ്ങിയിട്ടുണ്ട് ഈ സാഹചര്യത്തിൽ സാധാരണ ജനങ്ങൾക്കൊപ്പം നിൽക്കുന്ന കേരത്തിലെ ഇടതു പക്ഷ സർക്കർ പ്രകടന പത്രികയിലെ വാഗ്ദാനം പാലിച്ചു പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു സ്റ്റാ ട്യൂട്ടറി പെൻഷൻ നടപ്പിലാക്കാൻ തയ്യാറാവണം എന്ന് കേരള ഗസറ്റെഡ് ഓഫീസേഴ്സ് ഫെഡഷൻ ജില്ലാ കൌൺസിൽ ആവശ്യപ്പെട്ടു ജില്ലാ പ്രസിഡന്റ് ജെ ബിന്ദുവിന്റെ ആദ്യഷതയിൽ സംസ്ഥാന സെക്രട്ടറി പി വിജയകുമാർ ജില്ലാ കൌൺസിൽ യോഗം ഉത്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി ഡോക്ടർ എം ജയൻ ജില്ലാ റിപ്പോർട്ട് അവതരിപ്പിച്ചു സംസ്ഥാന വൈസ് പ്രസിഡന്റ് എം സ് റീജ സംസ്ഥാന വനിതാ കമ്മിറ്റി സെക്രട്ടറി രശ്മി കൃഷ്ണൻ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ സി മുകുന്ദ കുമാർ ഡോക്ടർ ദിലീപ് ഫാൾഗുണൻ ജില്ലാ ഘജാൻജി ഡോക്ടർ സുധീർ ബാബു വനിതാ കമ്മിറ്റി ജില്ലാ സെക്രട്ടറി റാണി ഉണ്ണിത്താൻ ഡോക്ടർ ശ്രീഹരി റെജിൻ രാം ഡോക്ടർ ജോജു ഡേവിസ് വിനീഷ് ബാബു എന്നിവർ സംസാരിച്ചു ഡോക്ടർ സജിത്കുമാർ നന്ദി രേഖ പെടുത്തി