പാലക്കാട് : നവകേരളം കലാ സാഹിത്യ സാംസ്കാരിക വേദി ഏർപ്പെടുത്തിയ മികച്ച ഹ്രസ്വചിത്ര സംവിധായകനുള്ള പുരസ്കാരത്തിന് പാലക്കാട് പിരയിരി സ്വദേശി ശ്രീജിത്ത് മാരിയിലിന് ലഭിച്ചതായി സംഘാടകർ അറിയിച്ചു. മഹാകാലൻ എന്ന ചിത്രത്തിൻ്റെ സംവിധായക മികവിനാണ് പുരസ്കാരം .
1500 നിശ്ചലചിത്രങ്ങൾ കൊണ്ടാണ് ഏഴു മിനിറ്റ് ദൈർഘ്യമുള്ള മഹാകാലൻ ശ്രീജിത്ത് മാരിയിൽ അണിയിച്ചൊരുക്കിയത്. നായകൻ ആയി അഭിനയിച്ചതും ശ്രീജിത്താണ് .പതിനായിരത്തി ഒന്ന് രൂപയും ഫലകവും അടങ്ങിയ പുരസ്കാരം 2022 ഒക്ടോബർ 29 ശനിയാഴ്ച കോഴിക്കോട് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും