തിരുവാതിര കളി യുടെ പാരമ്പര്യ തനിമ നിലനിർത്തി കൊണ്ടു തന്നെ അതിന്റെ പ്രചാരം ലക്ഷ്യമിട്ടുകൊണ്ട് തിരുവാതിര കളി യുടെ പ്രചാരകരും പ്രയോജകരും സംഘാടകരും കളിക്കുന്നവരും സ്നേഹിക്കുന്നവരുമായ വ്യക്തികളുടേയും ടീമുകളുടേയും സംഘടനകളുടെയും ഒരു കൂട്ടായ്മയുടെ ജില്ലാ സമ്മേളനം മഞ്ഞളൂർ സൗപർണിക ഗാർഡനിൽ വെച്ചു നടന്നു..
രാജീവ് മേനോൻ ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സൗന്ദര്യ ലഹരി കോർഡിനേറ്റർ ശുഭ നമ്പൂതിരി ഉത്ഘാടനം ചെയ്തു. തനതായ ശൈലി യിൽ തിരുവാതിര കളി യുടെ പ്രചാരണം ലക്ഷ്യമിട്ട് കൊണ്ട് കൂട്ടായ്മയ്ക്ക് ” താളം” (തിരുവാതിര കളി ആർട്ട് ലൗവേഴ്സ് അച്ചീവിംഗ് മൂവ്മെന്റ്) എന്ന പേര് നൽകി കൊണ്ടു മാലതി രഘുനന്ദൻ സ്വാഗതവും ദിവ്യ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി രാജീവ് മേനോൻ (പ്രസിഡന്റ് ) മാലതി രഘുനന്ദൻകോട്,അനിത പാലക്കാട് (വൈസ് പ്രസിഡണ്ടുമാർ)
ദിവ്യ മഞ്ഞളൂർ (സെക്രട്ടറി)പ്രഭു അയിലൂർ,ആശ മേനോൻ പാലക്കാട് (ജോ.സെക്രട്ടറിമാർ)
അനില കിണാശ്ശേരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു
ആതിര മഞ്ഞളൂർ
ജലജ കിണാശ്ശേരി
ശ്രീജ പല്ലാവൂർ
ബിന്ദു കല്ലേകുളങ്ങര
കല്യാണിക്കുട്ടി ചിറ്റൂർ
ദർശന കുനിശ്ശേരി
മിനി പല്ലാവൂർ
രാജി പെരിങ്ങോട്ടുകുറിശ്ശി
വിനിത തത്തമംഗലം
ഉഷ വേണുഗോപാൽ എത്തന്നൂർ
ലക്ഷ്മി പ്രഭ കുനിശ്ശേരി
ആശ പുതിയങ്കം
സുജാത മേതിൽ
ജിനി മുളയങ്കാവ്
സുഷമ മുളയങ്കാവ്
തുടങ്ങിയവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു ഒമ്പത് അംഗങ്ങളെ കൂടി ഉൾപ്പെടുത്തി എക്സിക്യൂട്ടീവ് കമ്മിറ്റി വിപുലീകരിക്കേണ്ടതുണ്ട് ആ അംഗങ്ങളെ പിന്നീട് ഉൾപ്പെടുത്താൻ ഇന്നത്തെ യോഗത്തിൽ തീരുമാനിച്ചു