പാലക്കാട് :പാലക്കാട് സ്റ്റേഷൻ റോഡ് ജാഗ്രത ടീമിൻറെ നേതൃത്വത്തിൽ തൃശ്ശൂർ കോയമ്പത്തൂർ ഹൈവേയിൽ ഡ്രൈവർമാർക്ക് ട്രാഫിക് ബോധവൽക്കരണ ക്ലാസും മധുര പലഹാരവും നൽകി .ഈ റൂട്ടിലെ ബ്ലാക്ക് സ്പോട്ട് ആയ കണ്ണന്നൂർ ജംഗ്ഷനിൽ ആണ് പരിപാടി സംഘടിപ്പിച്ചത് .
സിവിൽ ഡിഫൻസ് അംഗങ്ങളും ഉണ്ടായിരുന്നു. രമ്യ ഹരിദാസ് എംപി പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഓഫീസർ ജോബി ജേക്കബ് നേതൃത്വം നൽകി. അമിതവേഗം അപകടമാണ്, ഹെൽമറ്റ് ധരിക്കുക, മദ്യപിച്ച് വാഹനം ഓടിക്കരുത്, തുടങ്ങിയ സന്ദേശങ്ങൾ അടങ്ങിയ പ്ലേക്കാർഡുകൾ പ്രദർശിപ്പിച്ചുകൊണ്ട് അംഗങ്ങൾ വഴിനീളെ നിന്നിരുന്നു. ഡ്രൈവർമാർക്ക് നല്ലൊരു അനുഭവമായി ഇതുമാറി