പ്രതികരണം

ഭക്ഷ്യവിഷബാധ ഉണ്ടാകണം ഹോട്ടലിൽ പരിശോധന നടക്കാൻ

പട്ടി കടിക്കണം നാട്ടിലെ പട്ടിയെ പിടിക്കാൻ

വാഹനം അപകടം നടക്കണം അതിന്റെ ഫിറ്റ്നസ് പരിശോധിക്കാൻ

ഹോസ്പിറ്റലിൽ രോഗി ചികിത്സ കിട്ടാതെ മരിക്കണം ഹോസ്പിറ്റലിൽ പരിശോധന നടക്കാൻ

റോഡിൽ കുഴിയിൽ വീണ് മരിക്കണം റോഡ് പരിശോധന തുടങ്ങാൻ

കർഷകൻ ആത്മഹത്യ ചെയ്താൽ ബാങ്ക് ജപ്തി നിറുത്തി വെക്കാൻ

വെള്ള പൊക്കം ഉണ്ടാകുമ്പോൾ ആണ് കാന പണിയിലെ അഴിമതി അന്യോഷിക്കാൻ

റിസോർട്ടും ഫ്ലാറ്റും പണി കഴിഞ്ഞു ഉപയോഗിച്ച് തുടങ്ങുമ്പോൾ ആണ് പരിസ്ഥിതി ലോലം ആണോ എന്ന് നോക്കാൻ

സ്കൂളിൽ കുട്ടി പാമ്പ് കടി കൊണ്ട് ചാകണം സ്കൂൾ സുരക്ഷ പരിശോധിക്കാൻ

എഴുതാൻ ആണെങ്കിൽ ഒരുപാട് ഉണ്ട്

നാട്ടിൽ ശവപ്പെട്ടിയുടെ കാര്യത്തിൽ മാത്രം ആണ് പരാതി കേൾക്കാത്തത്

അവൻ മരിച്ചതിന് ശേഷം ആണല്ലോ അതിൽ കിടത്തുന്നത് അതുകൊണ്ട് ആയിരിക്കും

ബാക്കി ഏത് മേഖലയിൽ നോക്കിയാലും ഇതൊക്കെ തന്നെ ആണ് അവസ്ഥ

ഈ സംഭവങ്ങൾ നടന്നു കഴിഞ്ഞാൽ ഒരുപാട് ഉദ്യോസ്ഥരെ കാണാം ഒരാഴ്ച ഓടി നടന്നു പരിശോധനയും കാണാം

എന്റെ സംശയം ?

ഈ അപകടങ്ങൾ നടക്കുന്നതിന് മണിക്കൂർ മുന്നേ വരെ ഈ ഉദ്യോഗസ്ഥർ എവിടെയായിരുന്നു എന്തായിരുന്നു അവരുടെ ജോലി??

നാം അർഹിക്കുന്നത് ആണ് നമുക്ക് കിട്ടുന്നത് എന്ന് ആശ്വസിക്കാം ?

— അനിൽ —