വ്യാപാരികൾക്ക് പത്തുലക്ഷം ധനസഹായം നൽകും

പാലക്കാട്: വ്യാപാരിയൊ വ്യാപാരി കുടുംബത്തിലെ ആരെങ്കിലും മരിച്ചാൽ പത്തുലക്ഷം രൂപ ധനസഹായം നൽകുമെന്ന് യുണിറ്റെഡ് മർച്ചന്റ്സ് ചേമ്പർ സംസ്ഥാന പ്രസിഡണ്ട് ജോബി വി. ചുങ്കത്ത് . സംഘടനകളുടെ ബാഹുല്യമല്ല വ്യാപാരികളുടെ സുരക്ഷിതത്വമെന്നും ജോബി വി. ചുങ്കത്ത് . സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജോബി വി.ചുങ്കത്ത് . പ്രളയകാലവും കോവിഡ് കാലവും വ്യാപാര സമൂഹത്തിന്റെ നടുവൊടിച്ചു.

വ്യാപാരികളുടെ സുരക്ഷിതത്വം അനിവാര്യമായ സാഹചര്യത്തിലാണ് യുണൈറ്റെഡ് മർച്ചന്റ്സ് ചേമ്പർ വിവിധ ക്ഷേമ പദ്ധതികൾ ആരംഭിച്ചത്. സംസ്ഥാനത്തെ ഒരു ലക്ഷത്തിൽപരം വ്യാപാരികൾക്ക് ക്ഷേമ പദ്ധതികളുടെ ഗുണം ലഭിക്കും. മരണാനന്തര ധനസഹായമായി പത്ത് ലക്ഷം രൂപ ലഭിക്കുന്നതിന് പുറമെ മാരക അസുഖങ്ങൾക്കുള്ള ചികിത്സ, അവയവ മാറ്റം എന്നിവക്കായി അഞ്ചു ലക്ഷം രൂപ നൽകും. വ്യാപാരികളുടെ സാമ്പത്തിക വിവിധ പ്രശ്നപരിഹാരത്തിനായി രൂപീകരിച്ച മർച്ചന്റ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം എം എൽ എ .എ . പ്രഭാകരൻ നിർവ്വഹിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ ക്ഷേമ പദ്ധതികൾ സമൂഹത്തിനായി നടപ്പിലാക്കും. വ്യാപാരികൾ സമൂഹത്തിലേക്കിറങ്ങി ചെല്ലണമെന്നതിന്റെ അടിസ്ഥാനത്താലാണ് സമൂഹ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നത്. ഇതിന്റെ ഉദ്ഘാടനം കെ. ബാബു എം എൽ എ നിർവ്വഹിച്ചു. യു എം സി ദിനാഘോഷം അഡ്വ: എ. പ്രേംകുമാർ നിർവ്വഹിച്ചു. ആർദ്രം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് വി.കെ. ശ്രീകണ്ഠൻ എം.പി. യാണെന്നും ജോബി . വി. ചുങ്കത്ത് പറഞ്ഞു.

വിവിധ ജില്ലകളിൽ നിന്നായി 300 ൽ ഏറെ പ്രതിനിധികൾ കൗൺസിൽ യോഗത്തിൽ പങ്കെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ, സംസ്ഥാന ട്രഷറർ പി.എം.എ. ഹബീബ്, ജില്ല പ്രസിഡണ്ട് പി.എസ്.സിംസൻ , ടി.കെ. ഹെട്രി, എച്ച്. ആലിക്കുട്ടി ഹാജി, നീജാം ബഷി, വി.എസ്. ഉഴുന്നാലിൽ കെ.എസ്. രാധാകൃഷ്ണൻ തുടങ്ങിയ സംസ്ഥാന ജില്ല ഭാരവാഹികളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു