പട്ടാമ്പി: മുഹമ്മദ് മുഹ്സിൻ എം. എൽ. എ അനുവദിച്ച സ്കൂൾ ബസ് ഫ്ലാഗ്ഓഫ് ചെയ്തു.
പട്ടാമ്പി എം. എൽ എ മുഹമ്മദ് മുഹ്സിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വിളയൂർ ഗവ. ഹൈസ്‌കൂളിന് ലഭ്യമാക്കിയ പുതിയ സ്കൂൾ ബസിന്റെ ഫ്ലാഗ്ഓഫ് കർമ്മം എം. എൽ എ നിർവഹിച്ചു. 2019-20,-21 വർഷത്തെ ഫണ്ടുകൾ ഉപയോഗിച്ചാണ് 34 സീറ്റുള്ള പുതിയ സ്കൂൾ ബസ് യാഥാർഥ്യമാക്കിയത്. കുട്ടികൾക്കൊപ്പം ആദ്യ സവാരി നടത്തിയാണ് എം. എൽ.എ ബസ് സമർപ്പിച്ചത്. തുടർന്ന് നടന്ന ഉദ്ഘാടന സംഗമത്തിൽ പ്രധാധ്യാപിക കുൽസു ടീച്ചർ സ്വാഗതം പറഞ്ഞു. മുഹമ്മദ് മുഹ്സിൻ എം. എൽ. എ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എംകെ ബേബി ഗിരിജ അധ്യക്ഷയായി. പാലക്കാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷാബിറ ടീച്ചർ മുഖ്യാതിഥിയായി.
പി. ടി. എ പ്രസിഡന്റ് എംകെ ഉമർ ഫാറൂഖ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെപി നൗഫൽ, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ എ.കെ ഉണ്ണി കൃഷ്ണൻ, രാജി മണികണ്ഠൻ, ഫെബിന അസ്ബി, എസ്. എം. സി ചെയർമാൻ പി ഷെരീഫ്, മുൻ പഞ്ചായത്ത് പ്രസിഡന്റ്റുമാരായ ടി. ഗോപാല കൃഷ്ണൻ, കെ. കൃഷ്ണൻ കുട്ടി, എം. പി. ടി. എ പ്രസിഡന്റ് ഒ. ശാലിനി, പട്ടാമ്പി ബി.പി.സി വി.പി മനോജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
പഞ്ചായത്ത് അംഗങ്ങളായ നീലടി സുധാകരൻ, ടി. ഷാജി, സിപി ശംസുദ്ധീൻ, മുജീബ് കരുവാൻ കുഴി, സാജിത, കൊപ്പം സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി ഗംഗാധരൻ, മുൻ പ്രധാനാധ്യാപകർ, പി. ടി. എ എക്സിക്യൂട്ടീവ് അംഗങ്ങൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ സംബന്ധിച്ചു. എസ്.പി.സി കേഡറ്റുകൾ സ്വീകരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സബ് ജില്ലാതല ഫുട്ബോൾ ചാമ്പ്യൻഷിപ്പുകളിൽ ജേതാക്കളായ സ്കൂൾ ടീമിനെ ചടങ്ങിൽ അനുമോദിച്ചു. ഡെപ്യൂട്ടി എച്ച്. എം കെ.ടി സുമതി നന്ദി പറഞ്ഞു.