മുനിസിപ്പൽ ബസ്റ്റാൻ്റ്: പ്രതിഷേധ പ്രക്ഷോഭം ഇന്ന്

പാലക്കാട്:മുൻസിപ്പൽ ബസ് സ്റ്റാൻഡ് നിർമമാണം ആവശ്യപ്പെട്ട് ഭാരതിയ നാഷണൽ ജനതാദൾ നടത്തുന്ന സമരം 150 ാംദിവസത്തിലേക്ക് . നിർമ്മാണ പ്രവർത്തി ആരംഭിക്കുന്നതുവരെ സ്മര രംഗത്തുണ്ടാവുമെന്ന് ഭാരതിയ നാഷണൽ ജനതാ ദൾ . മണ്ഡലം പ്രസിഡണ്ട് ആർ. സുജിത്ത് ജില്ല ജനറൽ സെക്രട്ടറി എ.വിൻസന്റ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുൻസിപ്പൽ ബസ് സ്റ്റാൻഡ് പുനർ നിർമ്മാണത്തിനായി പൊളിച്ചു മാറ്റിയിട്ട് നാല് വർഷം കഴിഞ്ഞു. കെട്ടിടം പൊളിച്ച് മാറ്റിയതിന് ശേഷം താൽക്കാലിക സംവിധാനമൊരുക്കണമെന്ന ആവശ്യവും നഗരസഭ അംഗികരിച്ചില്ല. നിലവിൽ യാത്രക്കാർക്ക് പ്രാഥമിക ആവശ്യം പോലും നിറവേറ്റാൻ സൗകര്യമില്ലാത്ത അവസ്ഥയാണ്. ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി  എംപി.വി.കെ. ശ്രീകണ്ഠൻ രണ്ട് കോടി അനുവദിച്ചെങ്കിലും നിർമ്മാണ പ്രവർത്തന നാടപടികൾ നഗരസഭ സ്വീകരിക്കുന്നില്ല ,  നഗരസഭയുടെ അനാസ്ഥക്ക് കാരണം പ്രതിപക്ഷമില്ലാത്ത അവസ്ഥയാണ്, സ്റ്റാൻഡ് പുനർ നിർമ്മിക്കുന്നതുവരെ സമര രംഗത്തുണ്ടാവും. സമരത്തിന്റെ 150 ദിവസം തികയുന്ന ഒക്ടോബർ 14 ന് വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇരുവരും പറഞ്ഞു. മഹിള ജനത ജനറൽ സെക്രട്ടറി നൗഫിയ നസീർ , സെക്രട്ടറി ഫിറോസ് ചിറക്കാട് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു