നാടുകടത്തി

പാലക്കാട്: തൃശ്ശൂർ റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പുട്ട വിമലാദിയ്യ ഐ പി എസ് ൻ്റെ ഉത്തരവ് പ്രകാരം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന | ഗിരീഷ്, വയസ്സ് 31, S/o കൃഷ്ണൻ, കാളാണ്ടിയറ, കുരുടിക്കാട്, പുതുശ്ശേരി, പാലക്കാട് , സുനിൽ വി. S/o വേലായുധൻ, 34, പാറപ്പടിക്കൽ ഹൗസ്, പുതുശ്ശേരി, പാലക്കാട്, ലെനിൻ ലെനിൻ രാജേന്ദ്രൻ, വയസ്സ് : 31, S/o ശങ്കരൻ, കാളാണ്ടിയറ, കുരുടിക്കാട്, പുതുശ്ശേരി, പാലക്കാട് എന്നിവരുടെ പേരിൽ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ കരുതൽ തടയൽ നിയമം ചുമത്തി നാടു കടത്തി. കാപ്പ നിയമം വകുപ്പ് 15 പ്രകാരം പാലക്കാട് റവന്യൂ ജില്ലയിലേക്ക് ഒരു വർഷത്തേക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതാണ്. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ് ഐ പി എസ് ൻ്റെ ശുപാർശയിൻ മേലാണ് നടപടി എടുത്തത്.

കരമായ ബലപ്രയോഗം. ദേഹോപദ്രവത്തിനോ കയ്യേറ്റത്തിനോ ഒരുക്കം കൂട്ടിയതിനുശേഷമുള്ള ഭവനഭേദനം, അന്യായമായി തടസ്സം ചെയ്യുക. കുറ്റകരമായി ഭയപ്പെടുത്തുക, സ്വേച്ഛയാൽ ദേഹോപദ്രവം ഏൽപ്പിക്കുക. അപായകരമായ ആയുധങ്ങൾ കൊണ്ട് സ്വേച്ഛയാൽ ദേഹോപദ്രവം ഏൽപ്പിക്കുക. അപായകരമായ ആയുധങ്ങളാൽ കഠിനദേഹോപദ്രവം ഏല്പിക്കുക, കൊലപാതകശ്രമം. ആയുധ നിയമം തുടങ്ങിയ കുറ്റങ്ങൾക്ക് ഗിരീഷിനും ലെനിനുമെതിരെയും, കരമായ ബലപ്രയോഗം, കുറ്റകരമായി ദയപ്പെടുത്തുക, സ്വേച്ഛയാൽ ദേഹോപദ്രവം ഏൽപ്പിക്കുക. അപായകരമായ ആയുധങ്ങൾ കൊണ്ട് സ്വേച്ഛയാൽ ദേഹോപദ്രവം ഏൽപ്പിക്കുക. കൊലപാതകശ്രമം, പൊതുമുയൽ നശിപ്പിക്കുക കുറ്റങ്ങൾക്ക് സുനിലിനെതിരെയുമാണ് കാപ്പ ചുമത്തിയിട്ടുള്ളത്.