ദയാഭായുടെ നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായ് കൂട്ടായ്മയുമായി നടത്തി

എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതിക്കുവേണ്ടി സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല നിഹാരം സമരം അനുഷ്ഠിക്കുന്ന സാമൂഹ്യപ്രവർത്തക ദയാബായിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഏകതാ പരിഷത്തിന്റെ നേതൃത്വത്തിൽ പാലക്കാട് രക്തസാക്ഷി മണ്ഡപത്തിൽ വച്ച് നിരാഹാര സത്യാഗ്രഹത്തിന്റെ പത്താം ദിനത്തിൽ ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു.

ആലംബഹീനരായ ഒരു നാടിലെ ജനതയ്ക്ക് വേണ്ടി നടത്തുന്ന ഇത്തരം ജനകീയ സമരങ്ങളെ ഭരണകൂടം പരിഗണിക്കാതെ പോകുന്നത് അവഗണിക്കുന്നത് ജനാധിപത്യ രാജ്യത്തിന്റെ ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ലെന്നും ദയാഭയുടെ നിരാഹാര സമരം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ അതിവേഗം അംഗീകരിച്ചു ഈ സമരം അവസാനിപ്പിക്കുവാൻ സർക്കാർ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഏകതാപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് സന്തോഷ് മലമ്പുഴ ഐക്യദാർഢ്യം കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.ഏകതാ പരിഷത്ത് ജില്ലാ കൺവീനർ എം.അഖിലേഷ് കുമാർ അധ്യക്ഷനായിരുന്നു.അശോക് നെന്മാറ,വേലായുധൻ കൊട്ടേക്കാട്, എം.സി. സജീവൻ,റയ്മെൻറ് ആന്റണി, പി.എച്ച്. കബീർ, കെ.കാദർമൊയ്തീൻ, എസ്.സറീന,സെയ്ദ് പറക്കുന്നം,,വി. ചന്ദ്രൻ,പിരിയാരി സെയ്ത് മുഹമദ് എന്നിവർ സംസാരിച്ചു.