പാമ്പുകടിയേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു

 നെന്മാറ: കരിമ്പാറ പെരുമാങ്കോട് പരേതരായ കണ്ടൻ – തങ്ക ദമ്പതികളുടെ മകൻ ചന്ദ്രൻ കുട്ടി (44) യാണ് അണലി പാമ്പുകടിയേറ്റ് മരിച്ചത്. ഭാര്യ: മായ. മക്കൾ: അർജുൻ(6), ആനന്ദ് (1).

 11 ദിവസം മുമ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയിൽ വഴിയിൽവെച്ച് അണലി പാമ്പ് കടിച്ചതിനെത്തുടർന്ന് വീട്ടിലെത്തി കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി രാത്രി പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ചന്ദ്രൻ കുട്ടി തിങ്കളാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ കിട്ടാൻ വൈകിയതാണ് രോഗിയുടെ നില കൂടുതൽ അപകടകരമാകാൻ കാരണമായതെന്ന് ആശുപത്രി അധികൃതർ പറയുന്നു.