ക്യാപ്പ് വാർഷീക ജനറൽ ബോഡി യോഗം

പാലക്കാട്:കോൺഫെഡറേഷൻ ഓഫ് അപ്പാർട്ട്മെൻറ് അസോസിയേഷൻ ഓഫ് പാലക്കാട് വാർഷിക ജനറൽ ബോഡി യോഗം പുത്തൂർ ജയലക്ഷ്മിഅപ്പാർട്ട്മെൻറിൽ വെച്ച് നടത്തി.പാലക്കാട്ടുള്ള എൺപത്തിയെട്ട് അപ്പാർട്ടുമെൻറുകളുടെ കൂട്ടായ്മയാണ് സിഎ എ പി. പ്രസിഡന്റ് പ്രൊഫസ്സർ വിജയൻ അദ്ധ്യക്ഷനായി ആ മുഖപ്രസംഗം നടത്തി. വൈസ് പ്രസിഡൻറ് ശ്രീമതി ഗായത്രി സ്വാഗതം പറഞ്ഞു. സെക്രട്ടറി ശ്രീ.എ.വി.ശേഷൻ റിപ്പോർട്ട് അവതരിപ്പിച്ചു. വരവ് ചിലവു കണക്കുകൾ ട്രഷറർ ശ്രീ. കുമാർ അവതരിപ്പിച്ചു.

വ്യോമസേന മുൻ ഉന്നത ഉദ്യോഗസ്ഥനും മുൻ കൊങ്കൺ റെയിൽവേ ജനറൽ മാനേജരുമായ ശ്രീ.പി.ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയ കുട്ടികളെ ക്യാഷ് അവാർഡും പാരിതോഷികങ്ങളും നൽകി ആദരിച്ചു. അടുത്ത വർഷത്തേക്കുള്ള കാപ്പിന്റെ ഭാവി പരിപാടികളെ കുറിച്ചുള്ള ചർച്ചയിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു.

ജോയൻറ് സെക്രട്ടറി ശ്രീ സത്യൻ യോഗനടപടികൾ ഭംഗിയായി നടത്തുവാൻ നേതൃത്വം നൽകി. തുടർന്ന് അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു പ്രസിഡന്റ് പ്രൊ. വിജയൻ, വൈസ് പ്രസിഡന്റ് ശ്രീമതി ഗായത്രി, ശ്രീ.സത്യൻ സെക്രട്ടറി, ശ്രീ എ.വി.ശേഷൻ ജോ. സെക്രട്ടറി, ഡോ. വത്സകുമാർ പൊരുന്നംകോട്ട് ട്രഷറർ, ശ്രീ.എ.വി.കുമാർ പി.ആർ.ഓ, ശ്രീമതി സജിത ഓഡിറ്റർ, ശ്രീ വിശ്വനാഥൻ കൂടാതെ വിവിധ അപ്പാർട്ടുമെൻറുകളെ പ്രതിനിധീകരിച്ച് കൊണ്ട് 21 പേർ അടങ്ങുന്ന ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. തുടർന്ന് ശ്രീ.പി.ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.