ആലത്തൂർ: ബ്രഹ്മാനന്ദ സ്വാമി ശിവയോഗി ഗുരുകുലം ബി എഡ് കോളേജിന്റെ 16-) മത് ബിരുദദാന ചടങ്ങ് നടന്നു. 2020 – 22 അദ്ധ്യയന വർഷത്തെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റും, ഉപഹാരങ്ങളും നൽകിയ പരിപാടി കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്ഥാപനങ്ങളുടെ ഡയറക്ടറും, പ്രിൻസിപ്പാളുമായിരുന്ന റിട്ടയേർഡ് പ്രൊഫസർ കുമാരൻ മാസ്റ്റർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ബി എസ് എസ് ബി.എഡ് കോളേജിന്റെ പ്രിൻസിപ്പാൾ ഡോക്ടർ.കെ.എസ്.ബാലാംബിക സ്വാഗതപ്രസംഗം നടത്തി. ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരിങ്ങോട്ടുകുറിശ്ശിയുടെ ചെയർമാനും പൂർവ്വ വിദ്യാർത്ഥിയുമായ ഇ.ബി.രമേഷ്കുമാർ, ബി എസ് എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസിഡന്റ് സി.ബാലചന്ദ്രൻ, ബി എസ് എസ് സ്ഥാപനങ്ങളുടെ ഡയറക്ടർ ഡോക്ടർ.വിജയൻ വി ആനന്ദ് എന്നിവരും ഉപഹാരങ്ങൾ നൽകി ആശംസകളർപ്പിച്ചു സംസാരിച്ചു. ബി.എഡ് വിദ്യാർത്ഥി അരവിന്ദ് അവതരിപ്പിച്ച കുച്ചിപ്പുടി നൃത്തവും, ഏകാഗ്രത എന്ന മാഗസിൻ്റെ പ്രകാശനവും പ്രസ്തുത പരിപാടിയിൽ നടത്തപ്പെട്ടു. സ്റ്റുഡൻ്റ് കൗൺസിൽ ചെയർമാനും, 2022 സ്റ്റാർ ടോപ്പറുമായ ഗോപിക.ആർ നന്ദി പറഞ്ഞു.