ഭക്തിഗാനമാലിക അരങ്ങേറി

 പാലക്കാട് : വലിയപാടം സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച്  അഞ്ചാം ദിനത്തിൽ  കീർത്തന ഉണ്ണി, മാളവിക എസ്.നായർ,  എന്നിവരുടെ ഭക്തിഗാനമാലിക അരങ്ങേറി . 

വയലിൻ അഭിജിത്ത് അരവിന്ദും, മൃദംഗം ചന്ദ്രകാന്ത് എന്നിവർ പക്കമേളക്കാരായി   ഗണപതി സ്തുതിയോടെ  ആരംഭിച്ച ഭക്തി ഗാനമാലികയിൽ  സുബ്രമണ്യസ്തുതികളും, ദേവി സ്തുതികളും ആലപിച്ചു, 

ക്ഷേത്രം സേവാ സമിതി  ഭാരവാഹികളായ എം. ഗിരിഷ് കുമാർ, ആർ.സുകേഷ് മേനോൻ , പി.പ്രകാശ്, എം.മനോജ് കുമാർ, സിജിൻ ബാബു, അനിൽ കുമാർ, ഗോകുൽ കൃഷ്ണൻ, സഞ്ചയ്, അജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കലകാരികളെയു കലാകാരൻമാരെയും ആദരിച്ചു 

നവരാത്രി ആഘോഷത്തിൽ അഞ്ചാം ദിനത്തെ കുറിച്ചുള്ള ഐതിഹ്യം  പഞ്ചമിയില്‍ പൂജിക്കപ്പെടുന്ന ദേവീഭാവമാണ് ‘സ്‌കന്ദമാതാ’. സുബ്രഹ്‌മണ്യസ്വാമിയെ മടിയില്‍വെച്ചുകൊണ്ടുള്ള മാതൃപ്രേമ സൗന്ദര്യമാണ് ഈ ദിനത്തിന്റെ പ്രത്യേകത.