കേന്ദ്ര സർക്കാരിന്റെ വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ ഒരു മാസക്കാലമായി നടന്ന് വന്നിരുന്ന പോഷണ്മ പദ്ധതിയുടെ സമാപനത്തിന്റെ ഭാഗമായി ഐ സി ഡി എസിന്റെ നേതൃത്വത്തിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ അംഗനവാടി ഹെൽപ്പർമാർ,വർക്കർമാർ എന്നിവർ ചേർന്ന് പട്ടാമ്പി ബസ് സ്റ്റാൻഡിൽ വെച്ച് വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.പട്ടാമ്പി നഗരസഭാ വൈസ് ചെയർമാൻ ടി പി ഷാജി പരിപാടി ഉദ്‌ഘാടനം ചെയ്‌തു.ഐ സി ഡി എസ് സൂപ്പർവൈസർ റീന പങ്കെടുത്ത് സംസാരിച്ചു.