പല്ലശ്ശന. കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്നു എന്നാരോപിച്ച്, പല്ലശ്ശന പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കി. ഒന്നാം വാർഡ് മെമ്പറും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സണും കൂടിയായ സജില അവതരിപ്പിച്ച പ്രമേയം 15ാം വാർഡ് മെമ്പർ ഡി.മനുപ്രസാദ് പിന്താങ്ങുകയും പ്രസ്തുത പ്രമേയത്തിനമേൽ തൊഴിലാളികളുടെയും , പൊതുജനങ്ങളുടെയും ഒപ്പുകൾ ശേഖരിക്കുകയും ചെയ്തു. പല്ലശ്ശന ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ ചേർന്ന പ്രതിഷേധയോഗത്തിൽ ജനസഹസ്രങ്ങൾ ഒത്തുകൂടി. ഒപ്പ് ശേഖരണ സമ്മേളനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി ഉത്ഘാടനം ചെയ്തു. പല്ലശ്ശന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.അശോകൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ, പഞ്ചായത്ത് പ്രസിഡന്റ് എൽ. സായ്രാധ ഒപ്പുകൾ ശേഖരിച്ചത് ഏറ്റു വാങ്ങി. കെ.രമാധരൻ, എം.സുധീർ, പി.ടി.ഉണ്ണികൃഷ്ണൻ, വി.എം.കൃഷ്ണൻ, എം.ലക്ഷ്മണൻ , പി.എസ്.രാമനാഥൻ, കെ.കെ.യശോദ എന്നിവർ സംസാരിച്ചു.
(വാർത്ത.രാമദാസ് ജി കൂടല്ലൂർ.)