ചിറ്റപ്പുറം ഗ്യാസ് സിലിണ്ടർ സ്ഫോടനം; മരണം മൂന്നായി

പട്ടാമ്പി : തൃത്താല പട്ടിത്തറ പഞ്ചായത്ത് ചിറ്റപ്പുറത്ത് വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി..
ഗുരുതരമായി പരിക്കേറ്റ് എറണാംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചങ്ങരംകുളം പള്ളിക്കര ആമയിൽ അബ്ദുൽ സമദിൻ്റെ മകൻ മുഹമ്മദ് സബിനും (18) മരണത്തിന് കീഴടങ്ങി. പടിഞ്ഞാറങ്ങാടി സ്വകാര്യ കോളേജിലെ ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥനും ഗ്യാസ് ഏജൻസി ഡ്രൈവറുമായിരുന്ന ചങ്ങരംകുളം പള്ളിക്കര സ്വദേശി ആമയിൽ അബ്ദുൽ സമദും(43) ഭാര്യ ഷെറീനയും (37) അടുത്തടുത്ത ദിവസങ്ങളിൽ മരണപ്പെട്ടിരുന്നു. വീട്ടിലുണ്ടായിരുന്ന അബ്ദുസമദിൻ്റെ ഉമ്മയും, മകൾ തൃത്താല ഹൈസ്കൂൾ പത്താംതരം വിദ്യാർത്ഥിനി റിൻഷീനയും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. നാല് വർഷത്തോളമായി ചിറ്റപ്പുറത്തെ വാടക വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന നാല് സിലിണ്ടറുകളിൽ ഒന്ന് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. സ്ഫോടനത്തെ പററി വിവിധ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല എന്നതാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്