സിസ്റ്റർ ലൂസികള പുരക്കൽ സത്യാഗ്രഹം ആരംഭിച്ചു

മാനന്തവാടി:
അവകാശങ്ങള്‍ സിറ്റേഴ്‌സ് തട്ടിപ്പറിച്ചു എന്നാരോപിച്ച് സത്യാഗ്രഹ സമരം ആരംഭിച്ച് ലൂസി കളപ്പുരക്കല്‍ .കോടതി ഉത്തരവുണ്ടായിട്ടും മഠത്തില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് ലൂസി ആരോപിക്കുന്നു . എഫ്‌സിസി മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്നും നിരന്തരം അപമാനിക്കുന്നുവെന്നും ആരോപിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ സത്യാഗ്രഹ സമരം നടത്തുന്നു. മാനന്തവാടി കാരക്കാമലയിലെ മഠത്തിന് മുന്നിലാണ് സത്യാഗ്രഹം നടത്തുന്നത്. കോടതി അവസാന തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ കാരക്കാമല കോണ്‍വെന്റില്‍ താമസിക്കാനും സിസ്റ്റര്‍ക്കും മറ്റ് കന്യാസ്ത്രീകള്‍ക്കും മഠം അധികൃതര്‍ അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ഒരു പോലെ ഉപയോഗിക്കാന്‍ കോടതി അനുവാദം നല്‍കിയിരുന്നു. എന്നാല്‍ കോടതി ഉത്തരവുണ്ടായിട്ടും മഠത്തില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് ലൂസി ആരോപിക്കുന്നു.