പാലക്കാട്:സമഗ്രാ വെൽനസ് എജുക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടാം തീയതി ഞായറാഴ്ച രാവിലെ 10ന് പാലക്കാട് ടി പി ഓ റോഡിലുള്ള എം എ അക്കാദമിയിൽ ചിത്രരചന മത്സരവും ചിത്രപ്രദർശനവും സംഘടിപ്പിക്കും. ഹൈസ്കൂൾ ,ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് .no.9544556494. പെൻസിൽ ഡ്രോയിങ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ വരയ്ക്കേണ്ട വിഷയം അന്നേദിവസമേ ലഭിക്കുകയുള്ളൂ. കൂടാതെ നിങ്ങൾ ഇതിനു മുമ്പ് വരച്ചിട്ടുള്ള ചിത്രങ്ങൾ ഉണ്ടെങ്കിൽ അവിടെ പ്രദർശനത്തിന് വയ്ക്കാവുന്നതാണ്. അന്ന് തന്നെ മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റും മൊമെന്റോയും നൽകുന്നതായിരിക്കും. സെപ്തംബർ നാല്, ആറ് തീയതികളിൽ നടത്തിയ വർണ്ണ മഴയുടെ സമ്മാനവിതരണവും ഉണ്ടായിരിക്കുന്നതാണെന്ന് സെക്രട്ടറി ജോസ് ചാലക്കൽ, പ്രസിഡൻ്റ് സണ്ണി ജോസഫ് മണ്ഡപത്തികുന്നേൽ എന്നിവർ അറിയിച്ചു