പട്ടാമ്പി: അറബി ഭാഷയുടെ അനന്തസാധ്യതകൾ വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തണമെന്ന് ഈജിപ്ഷ്യൻ ഫുഡ്ബോൾ കോച്ച് മിന ആദിൽ പറഞ്ഞു. പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കായി നടന്ന് വരുന്ന ബ്രിഡ്ജ് കോഴ്സി ന്റെ ഭാഗമായി, അറബിക് വിഭാഗം സംഘടിപ്പിച്ച ഇൻവൈറ്റെഡ് ടോക്ക് ഉദ്ഘാടനം ചെയ്യുകയായിയിരുന്നു അദ്ദേഹം. അറബിക് ഫോർ ബെറ്റർ ഫ്യൂച്ചർ എന്ന വിഷയത്തിൽ, തവനൂർ ഗവ.കോളേജ് അറബിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.കെ.പി.മുഹമ്മദ് ഷെരീഫ് മുഖ്യ പ്രഭാഷണം നടത്തി. അറബിക് വകുപ്പ് മേധാവി ഡോ.പി.അബ്ദു അധ്യക്ഷത വഹിച്ചു. ഡോ.വി.എം. ഉമ്മർ , ഡോ.കെ.എ.ഹമീദ്, അമീർ അബ്ബാസ് എന്നിവർ സംസാരിച്ചു.