സൂര്യാ ഹൈറ്റ്സ് ഓണാഘോഷം

കൽമണ്ഡപം സൂര്യാ ഹൈറ്റ്സ് ഓണേഴ്സ് അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷം വിവിധ കലാപരിപാടികളോടെ ഗംഭീരമായി ആഘോഷിച്ചു.

ബഹുമാനപ്പെട്ട ജില്ലാ ജഡ്ജിമാരായ ശ്രീ. തങ്കച്ചൻ.കെ.പി.യും, ശ്രീ.എൽ.ജയ് വന്തും ചേർന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉൽഘാടനം ചെയ്തു.

അസോസിയേഷൻ സെക്രട്ടറി ഡോ.വത്സ കുമാർ പൊരുന്നംകോട്ട് സ്വാഗതം പറഞ്ഞു.
പ്രസിഡൻറ് ശ്രീ പി.കെ.വിജയ് അദ്ധ്യക്ഷത വഹിച്ചു.

ശ്രീ.വി.ജയകൃഷ്ണൻ, ശ്രീ പി.നടരാജൻ, ശ്രീമതി.സിന്ധു അയ്യപ്പദാസ് ,ശ്രീ പി.കെ രാജേഷ്, ശ്രീ.പ്രദീപ്.വി., ശ്രീ.രാമസ്വാമി ,ശ്രീ.നാരായണമേനോൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് മിഥിലാ മധുസൂദനന്റെ നൃത്തത്തോടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

തുടർന്ന് സന്തോഷ് അട്ടപ്പാടിയും കുട്ടികളും ഒരുക്കിയ സംഗീത നൃത്ത വിരുന്ന് അത്യന്തം മനോഹരമായിരുന്നു.
വിഭവ സമുദ്ധമായ ഡിന്നറും സമ്മാനദാനവും നടത്തി ഓണാഘോഷം സമാപിച്ചു.