ഡോ. ഇ എൻ ഉണ്ണികൃഷണൻ മാസ്റ്റുടെ 60 പിറന്നാൾ ആഘോഷം ഗ്രാമത്തിന് ആഹ്ലാദമായി

ചാലിശേരി പെരുമണ്ണൂർ ഇ പി എൻ സ്മാരക ചൈതന്യ വായനശാലയുടെ പ്രസിഡണ്ട് ഡോ: ഇ എൻ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ അറുപതാം പിറന്നാൾ വായനശാല നേതൃത്വത്തിൽ ആഘോഷിച്ചു.

പിറന്നാൾ ദിവസം മാഷുടെ ഭവനത്തിൽ നടന്ന 36 വർഷത്തെ ശിഷ്യരായ വിദ്യാർത്ഥികളുടെ സംഗമം വേറിട്ട കാഴ്ചയായി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

1983 മുതൽ 2019 കാലയളവിലെ വിദ്യാർത്ഥികളുടെ ഓർമ്മകൾ പങ്കുവെക്കൽ , ആദ്യകാല ശിഷ്യരുടെ കൂടി ചേരൽ, വിവിധ കലാപരിപാടികൾ എന്നിവ മാഷ്ക്ക് ആഹ്ലാദമായി ഗ്രൂപ്പ് ഫോട്ടോയും എടുത്തു

പഞ്ചായത്ത് അംബേദ്കർ ഹാളിൽ നടന്ന ചടങ്ങ് ഷൊർണൂർ എംഎൽഎ .പി മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ, പട്ടാമ്പി താലൂക്ക് സെക്രട്ടറി ടി സത്യനാഥൻ അധ്യക്ഷനായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ കുഞ്ഞുണ്ണി മുഖ്യാതിഥിയായി. തുടർന്ന് വൈജ്ഞാനിക പാരമ്പര്യവും ആധുനിക ഇന്ത്യയും എന്ന വിഷയത്തെ അധികരിച്ച് ഡോ സി പി ചിത്രഭാനു സെമിനാർ നടത്തി

ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ 60ലധികം ശിഷ്യരുടെ ഓർമ്മക്കുറിപ്പുകൾ ക്രോഡീകരിച്ച് ചൈതന്യ വായനശാല പ്രസാദനം ചെയ്ത ശിഷ്യസ്മൃതികൾ എന്ന പുസ്തകം താലൂക്ക് കൗൺസിൽ സെക്രട്ടറി ടി സത്യനാഥൻ, ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ ശിഷ്യയും യുവകവയിത്രിയുമായ രതി ശിവദാസിന് നൽകി പ്രകാശനം നിർവഹിച്ചു.

ഉണ്ണികൃഷ്ണൻ മാസ്റ്റർ രചന നിർവഹിച്ച 700 ഓളം സോദ്ദേശ കവിതകൾ അടങ്ങുന്ന നാലുവരി കവിതകളുടെ സമാഹാരമായ ഉണ്ണി ഗീത എന്ന പുസ്തകം പുരോഗമന കലാ സാഹിത്യ സംഘം പാലക്കാട് ജില്ലാ പ്രസിഡണ്ട് ഡോ. സി പി ചിത്രഭാനു, ചാലിശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ ആദ്യ പ്രിൻസിപ്പൽ ആയിരുന്ന ബി കെ പരമേശ്വരൻ നമ്പൂതിരി മാസ്റ്റർക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു.

ചൈതന്യ വായനശാലയ്ക്ക് വേണ്ടി ട്രഷറർ പി ആർ ചന്ദ്രൻ ആറങ്ങോട്ടുകര കെവിഎം സ്മാരക സമിതിക്ക് വേണ്ടി ട്രഷറർ ദേവദാസ്, ചൈതന്യ വായനശാല അതിജീവനത്തിന്റെ പെൺവായന കൂട്ടായ്മയ്ക്ക് വേണ്ടി ശ്രീക്കുട്ടി, രമ്യ, പൗർണമി കലാസാംസ്കാരിക വേദിക്ക് വേണ്ടി കെ കെ കുമാരൻ, അശോകൻ, ടി പി ഉണ്ണികൃഷ്ണൻ തുടങ്ങി നിരവധിപേർ ഉപഹാരങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചു. തുടർന്ന് പ്രശസ്ത സംഗീതജ്ഞനായ ഇ ജയകൃഷ്ണൻ അവതരിപ്പിച്ച പാട്ടിൻറെ വഴികൾ എന്ന സംഗീതവിരുന്ന് നടന്നു.

ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ധന്യ സുരേന്ദ്രൻ , വായനശാല സെക്രട്ടറി ഇ.കെ. മണികണ്ഠൻ , ഡോ. ഇ എൻ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു..