ദീപശിഖാ പ്രയാണത്തിന് ചാലിശേരി സെന്റ് ലൂക്ക്സ് ഇടവകയിൽ സ്വീകരണം നൽകി

സി.എസ്.ഐ സഭ എഴുപത്തിയഞ്ചാം വാർഷീകം

സി.എസ്.ഐ സഭയുടെ 75 വാർഷികത്തിനോട്നുബന്ധിച്ച്കൊച്ചി മഹാ ഇടവകയുടെ നേതൃത്വത്തിൽ ആരംഭിച്ച ദീപശിഖ പ്രയാണത്തിന് വെള്ളിയാഴ്ച രാവിലെ ചാലിശ്ശേരി സെന്റ് ലൂക്ക്സ് സി എസ് ഐ പള്ളിയിൽ സ്വീകരണം നൽകി .

സെപ്തംബർ 19 ന് മറയൂരിൽ ബിഷപ്പ് ബി.എൻ ഫൈൻ ഉദ്ഘാടനം ചെയ്ത ദീപശിഖാ പ്രയാണം മൂന്നാർ , എറണാകുളം , തൃശൂർ ജില്ലകളിലെ പര്യടനത്തിനു ശേഷമാണ് വെള്ളിയാഴ്ച പാലക്കാട് ജില്ലയിലേക്ക് പ്രവേശിച്ചത്. ചാലിശേരിയിലെത്തിയ ദീപശിഖാ പ്രയാണത്തിനെ ഇടവക വികാരി ഫാ ജോർജ് ജോസഫ് , സെക്രട്ടറി ബേബി കാക്കശേരി , ട്രഷറർ ലൂയിദാസ് ടി.എസ് , രൂപത കൗൺസിലർമാരായ പ്രദീപ് കെ.ആർ , സ്റ്റിജി പ്രദീപ് എന്നിവരും ഇടവക വിശ്വാസികളും ചേർന്ന് സ്വീകരിച്ചു.

തുടർന്ന് 75 വാർഷികത്തിന്റെ ഭാഗമായി വികാരി ഫാ.ജോർജ് ജോസഫ് പതാക ഉയർത്തി.

തുടർന്ന് പള്ളിയിൽ നടന്ന സ്വീകരണ യോഗത്തിൽ കൊച്ചി മഹായിടവക വൈദീക സെക്രട്ടറി റവ. പ്രെയ്സ് തൈപറമ്പിൽ , ഒലവക്കോട് പള്ളി വികാരി റവ. ഷിനോ എബ്രഹാം , അൽമായ സെക്രട്ടറി അഡ്വ. പി.കെ.ജോസഫ് , ട്രഷറർ രാജൻ ജേക്കബ് , വികാരി ഫാ.ജോർജ് ജോസഫ് എന്നിവർ സംസാരിച്ചു.

വിവിധ ദേവലായങ്ങളിലെ വിശ്വാസികൾ ദീപശിഖ പ്രയാണത്തിനെ അനുഗമിച്ചു സഭയുടെ 24 രൂപതകളിലും നടത്തുന്ന ദീപശിഖ പ്രയാണം 27 ന് ചെന്നൈ സെന്റ ജോർജ് കത്തീഡ്രലിൽ സമാപിക്കും. പരിപാടികൾക്ക് വികാരി ഫാ.ജോർജ് ജോസഫ് , സെക്രട്ടറി ബേബി കാക്കശേരി , ട്രഷറർ ടി.എസ് ലൂയിദാസ് എന്നിവരടങ്ങുന്ന കമ്മറ്റിയംഗങ്ങൾ നേതൃത്വം നൽകി.