ശബരി ആശ്രമ ശതാബ്ദി വിളംബര യാത്ര നാളെ ആരംഭിക്കും

പാലക്കാട്: ശബരി ആശ്രമം ഹരിജൻ സേവക് സംഘിന്റെ ശദാബ്ദി – നവതി ആഘോഷത്തിന് ഒക്ടോബർ 2 ന് തുടക്കമാവും. ശതാബ്ദി ആഘോഷത്തിന് മുന്നോടിയായുള്ള വിളംബര ജാഥ സെപ്തബർ 21 ന് പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിൽ നിന്നും ആരംഭിക്കുമെന്ന് സംഘാടക സമിതി അംഗം പ്രൊഫ: പി.എ.വാസുദേവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗാന്ധിജിയുടെ പാദസ്പർശമേറ്റ പുണ്യഭൂമിയാണ് പാലക്കാട് അകത്തേ തറ ശബരി ആശ്രമം . ഗാന്ധി സന്ദേശമുൾക്കൊണ്ട് 1922 ൽ കൃഷ്ണസ്വാമി അയ്യരും ഭാര്യ ഈശ്വരിയമ്മയും ചേർന്നാണ് ആശ്രമം സ്ഥാപിച്ചത്. പൊതു പാഠശാലയും ഹരിജൻ ഹോസ്റ്റലുമാണ് ആദ്യം സ്ഥാപിച്ചത്. അകത്തേത റ ശബരി ആശ്രമം ഇന്ത്യയിലെ ആദ്യത്തെ നവോത്ഥാന കേന്ദ്രമാണ്. പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് സ്ഥാപിച്ച ശബരി ആശ്രമം ഒട്ടനവധി നാഴിക കല്ലുകൾ പിന്നിട്ടിട്ടുണ്ട്. ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷത്തിൽ വിദ്യാഭ്യാസ സാംസ്കാരി പദ്ധതികൾ നടപ്പിലാക്കും. 21 ന് പയ്യന്നൂർ ശ്രീ നാരായണ വിദ്യാലയത്തിൽ നിന്നും ആരംഭിക്കുന്ന വിളംബര ജാഥ വിവിധ നവോത്ഥാന ചരിത്ര കേന്ദ്രങ്ങൾ ആശ്രമങൾ, വായനശാലകൾ എന്നിവടങ്ങളിലെ സന്ദർശനത്തിനും സ്വീകരണത്തിനും ശേഷം സെപ്തബർ 25 ന് ശബരി ആശ്രമത്തിൽ എത്തിചേരുമെന്നും പ്രെഫ: പി.എ. വാസുദേവൻ പറഞ്ഞു. ഗാന്ധി സ്മാരക ചെയർമാൻ ഡോ: ഗോപാലകൃഷ്ണൻ നായർ , ജനറൽ കൺവീനർ എം.എൻ. ഗോപാലകൃഷ്ണൻ , കൺവീനർ റ്റി.ദേവൻ | ജേക്കബ് വടക്കുംഞ്ചേരി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു