പട്ടാമ്പി: ജില്ലയില്‍ ഒന്നാംവിള നെല്‍കൃഷിയില്‍ കൊയ്ത്ത് ആരംഭിച്ച ഓങ്ങല്ലൂര്‍, കൊപ്പം, ചാലിശ്ശേരി പഞ്ചായത്തുകളില്‍ നെല്ലെടുക്കുന്നതിന് ആറു മില്ലുകളെ ചുമതലപ്പെടുത്തിയതായി ജില്ല പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. മൂന്ന് പഞ്ചായത്തുകളിലായി ഒന്‍പത് പാടശേഖരങ്ങളിലെ 151 കര്‍ഷകരുടെ 250 ഏക്കറിലെ നെല്ലെടുക്കുന്നതിനാണ് ആറ് മില്ലുകളെ ചുമതലപ്പെടുത്തിയത്. നിലവില്‍ നെല്ല് ഉണക്കുന്ന പണികള്‍ പുരോഗമിക്കുകയാണ്. ഉണക്കുന്നതിനനുസരിച്ച് നെല്ല് എടുക്കുമെന്നും ജില്ലാ പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു.