സാംസ്കാരിക പാഠശാലസംഘടിപ്പിച്ചു.

നെന്മാറ. പുരോഗമന കലാസാഹിത്യ സംഘം കൊല്ലങ്കോട് മേഖലയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക പാഠശാല സംഘടിപ്പിച്ചു. വിഭജനത്തിനും വിദ്വേഷത്തിനുമെതിരെ വീട്ടുമുറ്റ സദസ്സുകൾ എന്ന സന്ദേശം ഉയർത്തിയാണ് സാംസ്കാരിക പാഠശാലകൾ ജില്ലാസെക്രട്ടറി രാജേഷ് മേനോൻ ഉദ്ഘാടനം ചെയ്തു സി.എസ്. പ്രവീൺ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി എ.ഹാറൂൺ, ജില്ലാ സംഘടനാ സെക്രട്ടറി ആർ ശാന്തകുമാരൻ ജില്ലാ ജോ: സെക്രട്ടറി കെ. സെയ്ത് മുസ്തഫ, മേഖലാ ട്രഷറർ അശോകൻ എന്നിവർ സംസാരിച്ചു.
ഒക്ടോബർ 2 മുതൽ വിവിധ പ്രദേശങ്ങളിലായി 60 വീട്ടുമുറ്റ സദസ്സുകൾ സംഘടിപ്പിക്കും