സ്വച്ഛത ഹി സേവാ… ക്യാമ്പയിൻ തുടങ്ങി..

മലമ്പുഴ: ആസാദി കാ അമൃത് മഹോൽസവത്തിന്റെ ഭാഗമായി രാജ്യമെമ്പാടും നടത്തുന്ന സ്വച്ഛത ഹി സേവ ക്യാമ്പയിൻ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 2 വരെയുള്ള ക്യാമ്പയിനാണ് തുടങ്ങിയത്. മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ശുചിത്വ.. സേവന.. സംഗമം പ്രസിഡന്റ് വി. ബിജോയ് ഉദ്ഘാടനം ചെയ്തു. ബി.ഡി.ഒ. നാരായണൻകുട്ടി . കെ.അദ്ധ്യക്ഷത വഹിച്ചു. ജോ. ബി.ഡി.ഒ. അജീഷ് കുമാർ റ്റി.എൽ.,ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ബിജു . എം.വി. എന്നിവർ പ്രസംഗിച്ചു.ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ പി.വി. സഹദേവൻ ക്ലാസ്സെടുത്തു. ക്യാമ്പയിനിൽ പങ്കെടുത്തവർ വലിച്ചെറിയൽ വിമുക്ത ഗ്രാമം പ്രതിജ്ഞ ചൊല്ലി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

*മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന സ്വച്ഛത ഹി സേവ ക്യാമ്പയിനിൽ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ പി. വി.സഹദേവൻ ക്ലാസ്സെടുക്കുന്നു.