പറളി: കിഴക്കഞ്ചേരികാവിൽ നിന്നും പ്രകടനത്തോടെ ആരംഭിച്ച എസ് ഐ ഒ പറളി ഏരിയ സമ്മേളനം അഞ്ചാം മൈലിൽ പൊതു സമ്മളനത്തോടെ സമാപിച്ചു. എസ് ഐ ഒ ജില്ലാ പ്രസിഡന്റ് മുഹ്‌സിൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ് ഐ ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗം ടി മുഹമ്മദ് വേളം മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതിയംഗം ലുഖ്മാൻ ആലത്തൂർ, ഏരിയ പ്രസിഡന്റ് ടി എ സിദ്ധീഖ്, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് സിദ്ധീഖ് പുള്ളോട്, ജമാഅത്തെ ഇസ്‌ലാമി വനിതാ ഏരിയ കൺവീണർ സൽമ ടീച്ചർ, ജി ഐ ഒ ഏരിയ പ്രസിഡന്റ് ശബ്നം പി നസീർ, എസ് ഐ ഒ ഏരിയ പ്രസിഡന്റ് അബ്ദുൽ റാഷീദ് കോട്ടായി, സെക്രട്ടറി കെ എസ് ആദിൽ അസ്‌ലം എന്നിവർ സംസാരിച്ചു