കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ KSRTC യിൽ ഡ്യൂട്ടി സമയം 12 മണിക്കൂർ ആക്കുന്നതിനെ അനുകൂലിക്കുന്ന CITU വിന്റെ നിലപാട് മെയ് ദിനത്തിന്റെ പ്രസക്തി ഇല്ലാതാക്കി.8 മണിക്കൂർ ജോലി 8 മണിക്കൂർ വിനോദം 8 മണിക്കൂർ വിശ്രമമെന്ന മെയ് ദിന മുദ്രാവാക്യം ഇടതു സർക്കാർ സ്വന്തം സ്ഥാപനത്തിൽ തന്നെ തള്ളിക്കളഞ്ഞിരിക്കുകയാണെന്നും കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു പറഞ്ഞു. വിശ്വകർമ്മജയന്തി ദേശീയ തൊഴിലാളി ദിനത്തിന്റെ ഭാഗമായി ബിഎംഎസ് മലമ്പുഴ മേഖല സമിതി പുതുപ്പരിയാരത്ത് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലാ പ്രസിഡൻറ് കെ.എൽ.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. പെൻഷനേഴ്സ് സംഘ് ജില്ലാ പ്രസിഡൻറ് കെ.നാരായണൻ മേഖലാ സെക്രട്ടറി ജി.വിപിൻ ,സതീഷ് കപ് ളിപ്പാറ, ശശി കാഞ്ഞിക്കുളം എന്നിവർ സംസാരിച്ചു. പൊതുസമ്മേളനത്തിനു മുമ്പ് പുതുപ്പരിയാരം ടൗണിൽ പ്രവർത്തകർ പ്രകടനം നടത്തി.