ഓടുന്ന ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് വീണു; തൃശൂരിൽ കാൽനടയാത്രികർക്ക് ദാരുണാന്ത്യം

ചാവക്കാട്: ദേശീയപാതയിൽ ട്രയിലർ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് കെട്ട് പൊട്ടി വീണ് കാൽനടയാത്രികർക്ക് ദാരുണാന്ത്യം. അകലാട് സ്വദേശികളായ മുഹമ്മദലി ഹാജി (70), ഷാജി (45) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച്ച രാവിലെ 6.30 ഓടെ അകലാട് സ്കൂളിനു മുന്നിലാണ്‌ സംഭവം. കോഴിക്കോട് ഭാഗത്തുനിന്ന് എറന്നാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയിൽ നിന്നാണ് കെട്ടിട നിർമാണവുമായി ബന്ധപെട്ട ബ്ലോക്ക് വീണത്. മൊത്തം ലോഡും റോഡിലേക്ക് വീണു. ഷീറ്റുകൾക്ക് അടിയിൽ പെട്ട ഇരുവരും തൽക്ഷണം മരിച്ചു.