വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം

പാലക്കാട്: ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം വോട്ടർ ഐ ഡികാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിന് 18/09/2022 ഞായറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ എല്ലാ പോളിങ് ബൂത്തുകളിലും എല്ലാ വില്ലേജ് ഓഫീസുകളിലും താലൂക് ഓഫീസിലും ഹെല്പ് ഡെസ്കുകൾ തുറന്നു പ്രവർത്തിക്കുന്നതാണ്.എല്ലാ മാന്യ വോട്ടർമാരും ഈ അവസരം പ്രയോജന പെടുത്തേണ്ടതാണ്.ഹെല്പ് ഡെസ്കിൽ എത്തുന്ന വോട്ടർമാർ വോട്ടർ ഐ ഡി കാർഡ് നമ്പരും, ആധാർ കാർഡ് നമ്പരും,മൊബൈൽ ഫോൺ കരുതേണ്ടതാണെന്ന് ഇലക്ട്റൽ രജിസ്ട്രേഷൻ ഓഫീസർ & തഹസിൽദാർ, ഒറ്റപ്പാലം അറിയിച്ചു.