രാഹുൽ ഗാന്ധിയോട് ബി.ജെ.പി.യുടെ രണ്ട് ചോദ്യങ്ങൾ

പാലക്കാട്:രാജ്യത്ത് തീവ്രവാദ, മതസ്പർദ്ദ വളർത്തുന്ന പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ. എന്നിവക്കെതിരെ ജോഡൊ യാത്രയിൽ രാഹുൽ ഗാന്ധി പ്രതികരിക്കാത്തതിന് കാരണമെന്തന്ന് വ്യക്തമാക്കണമെന്ന് ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ . ലൗ , നെർക്കൊട്ടിക്ക് ജിഹാദിനെതിരെ പ്രസംഗിച്ച പാല ബിഷപ്പിനെതിരെ കേസെടുത്ത സംസ്ഥാന സർക്കാർ മത തീവ്രവാദ പ്രസംഗം നടത്തുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്കെതി എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്നും കൃഷ്ണകുമാർ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചു. കേരളത്തിലെ കൃസ്ത്യൻ സമൂഹം ആശങ്കയിലാണെന്നും സി. കൃഷ്ണകുമാർ . രാജ്യത്ത് മത തീവ്രവാദം വളർത്തുന്ന പ്രസ്ഥാനങ്ങളാണ് എസ്.ഡി.പി.ഐ. യും പോപ്പുലർ ഫ്രണ്ടും . പോപ്പുലർ ഫ്രണ്ടിന് വളക്കൂറുള്ള മണ്ണാണ് കേരളം. കർണ്ണാടക, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിൽ പോപ്പുലർ ഫ്രണ്ട് കോൺഗ്രസ്സിനെ പ്രത്യക്ഷമായി സഹായിച്ചിട്ടുണ്ട്. ഇതാണൊ വർഗ്ഗീയ കക്ഷിയായ പോപ്പുലർ ഫ്രണ്ടിനെ വിമർശിക്കാതിരിക്കുന്നത് എന്ന സംശയമുണ്ട്. കോളത്തിലെ കൃസ്ത്യൻ സമൂഹം ആശങ്കയിലാണ്. നർക്കോട്ടിക്ക് , ലൗ ജിഹാദിനെതിരെ പ്രസംഗിച്ചതിനാണ് പാല ബിഷപ്പിനെതിരെ സർക്കാർ കേസെടുത്തത്. താമരശ്ശേരി ബിഷപ്പും ആശങ്കയറിയിച്ചിട്ടുണ്ട്. തീവ്രവാദ വിധ്വംസക പ്രവർത്തനം നടത്തുന്ന മറ്റുള്ളവർക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കൃഷ്ണകുമാർ ആവശ്യപ്പെട്ടു. ബി.ജെ.പി. ജില്ല വൈസ് പ്രസിഡണ്ട് എ.കെ. ഓമന കുട്ടൻ, ജനറൽ സെക്രട്ടറി പി. വേണുഗോപാൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു