പാലക്കാട് : മേപ്പറമ്പിലും, നെന്മാറയിലും, തോട്ടരയിലും തെരുവുനായ ആക്രമണം. മൂന്ന് വിദ്യര്ത്ഥികളും, അധ്യാപകനും ഉള്‍പ്പെടെ 5 പേര്‍ക്ക് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റു.
നെന്മാറയില് സ്കൂള്‍ വിദ്യാര്‍ത്ഥിക്കും തെരുവുനായയുടെ കടിയേറ്റു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അനശ്വരയ്ക്കാണ് കടിയേറ്റത്. സ്കൂളിന് മുമ്പിൽ വെച്ചാണ് തെരുവുനായ ആക്രമിച്ചത്.
പാലക്കാട് തോട്ടര സ്കൂളിലാണ് അധ്യാപകന് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റ കെ.എ.ബാബു ചികിത്സ തേടി. സ്കൂളിലെ സ്റ്റാഫ് റൂമിന് മുന്നില്‍ വെച്ചായിരുന്നു നായയുടെ ആക്രമണം. നഗരപരിധിയിലുള്ള മേപ്പറമ്പില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. 3 പേരും പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. നെദ്ഹറുദ്ദീന് എന്നയാള്‍ക്കും മദ്രസാ വിദ്യാര്‍ത്ഥികളായ അലാന ഫാത്തിമ, റിഫ ഫാത്തിമ എന്നിവര്‍ക്കുമാണ് കടിയേറ്റത്.
മദ്രസയില്‍ പോയ കുട്ടികളെ നായ ആക്രമിച്ചത് കണ്ടപ്പോള്‍ രക്ഷിക്കാന്‍ പോയതായിരുന്നു നെദ്ഹറുദ്ദീന്. ആക്രമിച്ചത് വളര്‍ത്തു നായ ആണെന്ന് നെദ്ഹറുദ്ദീന് പറഞ്ഞു. നായയുടെ കഴുത്തില്‍ ചങ്ങല ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.