അങ്കമാലി :
ആദിത്യ ന്യൂസിന്റെ വിതരണത്തിൽ സാബുകൃഷ്ണ നായകനായ ‘തിരുവോണശലഭങ്ങൾ’ മ്യൂസിക് ആൽബത്തിന്റെ പ്രകാശനകർമ്മം അങ്കമാലിയിൽ നടന്നു.
അങ്കമാലിആദിത്യ ന്യൂസിന്റെ വിതരണത്തിൽ വിഷ്വൽ ഡ്രീംസ് ‘വൽ സിനിമാസിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമ-മിമിക്രി ആർട്ടിസ്റ്റും, ഗായകനുമായ പ്രദീപ് പള്ളുരുത്തി പ്രകാശനകർമ്മം നിർവഹിച്ചു. അവിട്ടം ദിനമായ വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ ആരംഭിച്ച തിരുവോണശലഭങ്ങളുടെ പ്രകാശനചടങ്ങുകളിൽ ദൃശ്യമാധ്യമ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. ചടങ്ങിൽ വിവിധ കലാകാരന്മാർ അവതരിപ്പിച്ച നിരവധി കലാപരിപാടികളും അരങ്ങേറി, തുടർന്ന് തിരുവോണശലഭങ്ങൾ മ്യൂസിക് ആൽബത്തിന്റെ പ്രദർശനവും നടന്നു. പ്രണയവും, വിരഹവും പറയുന്ന തിരുവോണശലഭങ്ങൾ എന്ന മ്യൂസിക്കൽആൽബം ആദിത്യ ന്യൂസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.
ചടങ്ങിൽ ആൽബം സംവിധായകനായ ഓഫ്നിക് റോയിറ്റ, താരങ്ങളായ സാബു കൃഷ്ണ, ക്രിസ്റ്റിബെന്നറ്റ്, ഗാനരചയിതാവ് ശർമ്മാജി, കലാസംവിധായകൻ സണ്ണി അങ്കമാലി, സംഗീതസംവിധായകനും ഗായകനുമായ മുരളികൃഷ്ണ, പിആർഓ റഹീംപനവൂർ, പ്രശസ്തഗായകൻ ഫ്രാൻസിസ് അങ്കമാലി, ചലച്ചിത്രതാരം നിഷാദ് കല്ലിങ്കൽ, ആദിത്യ ന്യൂസ് പ്രതിനിധി ബിജീഷ് കോതമംഗലം, ഇക്ര സോഫ്റ്റ്സ്കിൽ അക്കാദമി(മലപ്പുറം) മാനേജിംഗ് ഡയറക്ടർ ഷംസു മലിൽ, മാധ്യമപ്രവർത്തകൻ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു