അമ്പലപ്പാറ:പേവിഷ പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ പ്രത്യേക കർമ്മ പദ്ധതി ആരംഭിച്ചു. സെപ്റ്റംബർ 12 മുതൽ 4 ദിവസം അമ്പലപ്പാറ വെറ്ററിനറി ഡിസ്പൻസറി വഴി വളർത്തുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നുണ്ട്. ഒപ്പം തന്നെ ലൈസൻസ് എടുക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 9 മണി മുതൽ 10:30 വരെ രജിസ്ട്രേഷനും, 10:30 മുതൽ 3 മണി വരെ വാക്സിനേഷനും നടക്കും. 12/09/2022 തീയതി 50 ൽ പരം വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷൻ നൽകി.
വെറ്ററിനറി ഡോക്ടർ ശ്രീമതി. ബോബിത സ്റ്റാൻലി സ്വാഗതം പറയുകയും, വെസ് പ്രസിഡണ്ട് ശ്രീ. ടി ശശികുമാർ അദ്ധ്യക്ഷത വഹിയ്ക്കുകയും ചെയ്ത വാക്സിനേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം 12/09/2022 തീയതി വെറ്ററിനറി ഡിസ്പൻസറിയിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പി. വിജയലക്ഷ്മി ടീച്ചർ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സീനത്ത് എ.ഐ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. പി മുഹമ്മദ് കാസിം എന്നിവർ ആശംസകൾ അർപ്പിയ്ക്കുകയും, വാണിവിലാസിനി വാർഡ് മെമ്പർ ശ്രീ. ഗംഗാധരൻ പി നന്ദി പറയുകയും ചെയ്തു.