ചതുർദിന ചിത്രകലാ പ്രദർശനം 9ന് ആരംഭിക്കും

പാലക്കാട്: കേരള ചിത്രകലാ പരിഷത്തിന്റെ ചതുർദിന ചിത്ര പ്രദർശനം സെപ്തബർ 9 ന് ആരംഭിക്കും. പതിനഞ്ചോളം കലാകാരൻമാരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുകയെന്ന് പാ ട്രേൺ എൻ.ജി.േ ജ്വാൺസൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചിത്രകലാരംഗത്തെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് 65 വർഷമായി ചിത്രകല പരിഷത്ത് പ്രവർത്തിക്കുന്നത്. ചിത്രകലയും സമൂഹവും തമ്മിലുള്ള അന്തരം കുറക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. വളർന്നു വരുന്ന ചിത്രകാരൻമാരെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. മലമ്പുഴ ലളിത കലാ അക്കാദമി ഹാളിലാണ് നാല് ദിവസത്തെ ചിത്ര പ്രദർശനം നടക്കുന്നത്. പതിനഞ്ച് ചിത്രകാരൻമാരുടെ 30 ഓളം ചിത്രങ്ങളാണ് പ്രദർശി പ്പിക്കുകയെന്നുംേ ജ്വാൺസൻ പറഞ്ഞു. സെക്രട്ടറി സണ്ണി ആന്റണി, ട്രഷറർ ലില്ലി വാഴയിൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.