പാലക്കാട് :കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ അയ്യപ്പപുരം പെട്രോൾ പമ്പിനു സമീപം റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരം ഏതു നിമിഷവും അപകടം വരുത്തി വയ്ക്കാമെന്ന് പരിസരവാസികൾ പറയുന്നു .ഒട്ടേറെ വാഹനങ്ങൾ ഇതിലൂടെ കടന്നുപോകുന്നുണ്ട്. വിക്ടോറിയ കോളേജുമുതൽ ബൈപ്പാസ് വഴി കൽമണ്ഡപ ത്തേക്കും ഒലവക്കോട്ടേക്കും പോകുന്ന വാഹനങ്ങൾ ഈ മരത്തി നടിയിലൂടെയാണ് പോകുന്നത് .
എത്രയും വേഗം ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് മരം മുറിച്ചു മാറ്റി അപകട സാധ്യത ഒഴിവാക്കണമെന്ന് പരിസരവാസികൾ പറഞ്ഞു .വാഹനത്തിന് മുകളിലേക്ക് വീണാൽ യാത്രക്കാർക്കും കാൽനടക്കാരുടെ മേൽ വീണാൽ അവർക്കും അപകടം ഉറപ്പാണ്. ബസ്സുകളും ഭാരം കയറ്റിയ ലോറികളും പോകുമ്പോൾ ഈ മരത്തിൽ തട്ടിയാണ് പോകുന്നത് .കാണുമ്പോൾ ഭയം തോന്നുകയാണെന്നും പരിസരവാസികൾ പറഞ്ഞു.